ലേബർ കോഡ്: സംസ്ഥാനത്തിൻ്റെ കരട് റിപ്പോർട്ട് പൂർത്തിയാക്കി മുഖ്യമന്ത്രിക്ക് കൈമാറി.

ലേബർ കോഡ്: സംസ്ഥാനത്തിൻ്റെ കരട് റിപ്പോർട്ട് പൂർത്തിയാക്കി മുഖ്യമന്ത്രിക്ക് കൈമാറി.
Nov 12, 2026 01:55 PM | By PointViews Editor

തൊഴിലാളികളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കും സംസ്ഥാനത്ത് ലേബർ കോഡുകൾ നടപ്പിലാക്കുകയെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ലേബർ കോഡുകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയൻ പ്രതിനിധികളുമായും മറ്റ് ബന്ധപ്പെട്ട കക്ഷികളുമായും നടത്തിയ വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരട് റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ.

ലേബർ കോഡിന്റെ അനുബന്ധമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്നതിനാവശ്യമായ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ഒക്ടോബർ 22-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. ലേബർ കമ്മിഷണർ കൺവീനറായും നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി അംഗമായും വിവിധ ട്രേഡ് യൂണിയനുകളുടെ ഏഴ് പ്രതിനിധികളും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളായ സമിതി പത്ത് ദിവസം നീണ്ട വിശദമായ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് കരട് റിപ്പോർട്ട് തയ്യാറാക്കി തൊഴിൽ മന്ത്രിക്ക് സമർപ്പിച്ചത്. മന്ത്രി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.തൊഴിലാളികളുടെ ക്ഷേമം, തൊഴിൽ സുരക്ഷ, വേതനം, ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ നിയമഭേദഗതികളും നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മിനിമം വേതനത്തിൽ വർധനയ്ക്ക് വഴിയൊരുക്കുംമിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിനായി നിലവിലുണ്ടായിരുന്ന ഫാമിലി യൂണിറ്റ് മൂന്ന് എന്നത് മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തി അഞ്ചായി ഉയർത്താൻ നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ മിനിമം വേതനം കണക്കാക്കുമ്പോൾ തൊഴിലാളികൾക്ക് കൂടുതൽ വേതനം ലഭിക്കുന്ന സാഹചര്യമുണ്ടാകും.

തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുംഅപകടസാധ്യതയുള്ള (Hazardous and Dangerous) തൊഴിൽ പ്രക്രിയകളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് സൗജന്യ മെഡിക്കൽ പരിശോധന ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്.

രാത്രികാല ജോലിയിൽ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷസ്ത്രീ തൊഴിലാളികൾക്ക് രാത്രികാലങ്ങളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന വ്യവസ്ഥയിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ സംസ്ഥാന ചട്ടങ്ങളിൽ ഉൾപ്പെടുത്തുന്നതിനും നിർദേശമുണ്ട്.ബോണസ് ആനുകൂല്യങ്ങളുടെ പരിധിയിൽ വരേണ്ട തൊഴിലാളികളുടെ എണ്ണം വിപുലീകരിക്കുംകൂടുതൽ തൊഴിലാളികളെ ബോണസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ നിർദേശങ്ങൾലേബർ കോഡുകൾ സംബന്ധിച്ച് സംസ്ഥാനത്തിനുള്ള ആശങ്കകളും തൊഴിലാളി സംഘടനകൾ ഉന്നയിച്ച നിർദേശങ്ങളും പ്രത്യേക സമിതി വിശദമായി പരിശോധിച്ചു. സംസ്ഥാനതലത്തിൽ നിർദേശിച്ച ഭേദഗതികൾ ജസ്റ്റിസ് ഗോപാൽ ഗൗഡ കമ്മിറ്റി പരിശോധിക്കുകയും ആവശ്യമായ നിയമഭേദഗതികൾ സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലോക്കൗട്ട്, ലേ ഓഫ് തുടങ്ങിയ വ്യവസ്ഥകളിൽ സംസ്ഥാന സർക്കാരിന് കൂടുതൽ ഇടപെടൽ നടത്താൻ കഴിയുന്ന സാഹചര്യം ഒരുക്കുന്നതിനുള്ള നിയമഭേദഗതികളും ശുപാർശ ചെയ്തിട്ടുണ്ട്.

തൊഴിലാളികളുടെ അവകാശങ്ങൾക്കും താത്പര്യങ്ങൾക്കും ഹാനികരമാകാത്ത വിധത്തിൽ നിയമപരമായ പരിധിക്കുള്ളിൽനിന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തി മാത്രമേ സംസ്ഥാനത്ത് ലേബർ കോഡുകൾ നടപ്പാക്കുകയുള്ളൂ. തൊഴിലാളി സംഘടനകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Labor Code: The state's draft report has been completed and handed over to the Chief Minister.

Related Stories
ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം മണ്ണാർക്കാട്ട്. നവംബർ 17 മുതൽ 21 വരെ.ലോഗോ പ്രകാശനം ചെയ്തു.

Nov 12, 2026 03:33 PM

ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം മണ്ണാർക്കാട്ട്. നവംബർ 17 മുതൽ 21 വരെ.ലോഗോ പ്രകാശനം ചെയ്തു.

ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം മണ്ണാർക്കാട്ട്. നവംബർ 17 മുതൽ 21 വരെ.ലോഗോ പ്രകാശനം...

Read More >>
കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും  മാത്യു കുഴൽനാടനിലേക്ക് ?

Nov 10, 2026 05:42 PM

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക് ?

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക്...

Read More >>
സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

Nov 10, 2026 02:03 PM

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി...

Read More >>
വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവച്ചു.

Nov 10, 2026 01:22 PM

വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവച്ചു.

വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം...

Read More >>
കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ മരംകൊത്തിയോ?

Nov 10, 2026 12:26 PM

കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ മരംകൊത്തിയോ?

കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ...

Read More >>
മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും.  ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന്  മന്ത്രി രമേശ് ചെന്നിത്തല.

Nov 10, 2026 11:25 AM

മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും. ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന് മന്ത്രി രമേശ് ചെന്നിത്തല.

മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും. ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന് മന്ത്രി രമേശ്...

Read More >>
Top Stories